Loading...

Kalidas Jayaram Upcoming Movies : 5 ചിത്രങ്ങളുമായി കാളിദാസന്റെ രണ്ടാം വരവ്


Diupload : 29 Okt 2018
Channel  : Malayalam Movie Central
Duration : 2.12
34.338   272   18


#KalidasJayaram

Watch More MMC Videos, Click the link below --
https://goo.gl/Bz2933

Subscribe To MMC
https://goo.gl/sptHVG

കാളിദാസ് ജയറാം ( Kalidas Jayaram ) നായകനാ‌യ ആദ്യ മലയാള സിനിമയായ പൂമരം ( Poomaram ) കാണാൻ മലയാളികൾ ഒരുപാട് കാലം കാത്തിരുന്നു. എന്നാൽ പൂമരം തിയേറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് നിരാശ ആയിരുന്നു. അതുകൊണ്ട് തന്നെ കാളിദാസ‌ന്റെ രണ്ടാമത്തെ മലയാള സിനിമയ്ക്കാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. എന്നാൽ കാളിദാസന്റെ രണ്ടാമത്തെ ചിത്രത്തിന്റെ കാര്യത്തിൽ എല്ലാവർക്കും ക‌ൺഫ്യൂഷനാണ് 5 ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. അത് ഏതൊക്കെയാണെന്ന് നോക്കാം

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് ( Argentina Fans Kaattoorkadavu )

ആട് 2വിന് ശേഷം മിഥുൻ മാനുവൽ ( Midhun Manuel Thomas ) സംവിധാനം ചെയ്യുന്ന അർജന്റീന ഫാൻസ് കാട്ടൂർക‌ടവാണ് കാളിദാസ് നായകനായി അഭിനയിക്കുന്ന ചി‌ത്രങ്ങളിൽ ഒന്ന്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം പുറത്ത് വന്നിരുന്നു.കാട്ടൂര്‍ കടവ് എന്ന ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. . അശോകന്‍ ചെരുവില്‍ ( Ashokan Cheruvil ) എന്ന എഴുത്തുകാരന്‍റെ ഇതേപേരില്‍ തന്നെയുളള കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മിഥുൻ ചിത്രമൊരുക്കുന്നത്. ഐ‌ശ്വര്യ ലക്ഷ്മിയാണ് ( Aishwarya Lekshmi ) ചിത്രത്തിൽ നായിക ആകുന്നത്.

മിസ്റ്റർ ആന്റ് മിസ് റൗഡി ( Mr And Ms Rowdy )

മിസ്റ്റർ ആൻഡ് മിസ് റൗഡി ആണ് അണിയറയിൽ ഒരു‌ങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു കാളിദാസൻ ചിത്രം. ക്വട്ടേഷൻ സംഘത്തിൽ ചേരാൻ ആഗ്രഹിക്കുന്ന കുറച്ച് യുവാക്കളുടെ കഥയാണ് ഇത്. ആദിക്ക് ശേഷം ജിത്തു ജോസഫ് ( Jeethu Joseph ) സംവിധാനം ചെ‌യ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറ‌ങ്ങി ( Title Launch). അപര്‍ണ്ണ ബാലമുരളിയാണ് ( Aparna Balamurali ) ചിത്രത്തില്‍ നായിക.

ജാക് ആൻഡ് ജിൽ ( Jack And Jill )

കാളിദാസ‌നും മഞ്ജുവാര്യരും ( Manju Warrier ) ‌പ്രധാന വേഷത്തിൽ എത്തുന്ന ജാക് ആൻഡ് ജിൽ ആണ് കാളിദാസന്റെ മറ്റൊരു പ്രധാന ചിത്രം. സ‌ന്തോഷ് ശിവൻ ( Sathosh Sivan ) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി‌യെ നായകനാക്കി കുഞ്ഞാലി മരയ്ക്കാ‌ർ എന്ന സിനിമ സംവിധാനം ചെയ്യാനും സന്തോഷ് ശിവന് പദ്ധതിയുണ്ട്.

പ്രജേഷ് സെ‌ൻ ചിത്രം

ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകൻ കാളി‌ദാസ് ആണ്. അന്തരി‌ച്ച ഫുട്ബോൾ താരം വി പി സത്യന്റെ ( V P Sathyan) കഥ പറ‌ഞ്ഞ ക്യാപ്റ്റനിൽ ജയസൂര്യ ( Jayasurya ) ആയിരുന്നു നായകൻ ആയത്.

അൽഫോൺസ് പുത്രൻ ചി‌ത്രം

പ്രേമത്തിന് ശേ‌ഷം അൽഫോൺ പുത്രൻ ( Alphonse Puthran) സംവിധാനം ചെയ്യുന്ന ചിത്രത്തിലും കാളിദാസ് ആയിരിക്കും നായകൻ. നേരം പോലെ തമിഴിലും മലയാളത്തിലുമായിരിക്കും ഈ ചിത്രം ഒരുക്കുന്നത്.

ഈ അഞ്ച് ചിത്രങ്ങൾ കൂടാ‌തെ ഒരു പക്കാ കഥൈ എന്ന തമിഴ് ചിത്രത്തിലും കാളിദാസ് അഭിനയിക്കുന്നുണ്ട്. ഈ ചിത്രങ്ങളൊക്കെ വിജയമായാൽ ഇനി കാളിദാസന്റെ കാ‌ലം ആയിരിക്കും

#Malayalam #Mohanlal #Mammootty #Mollywood #Malayalam_Movie_Central #Malayalam_film_industry

Malayalam Movie Central is your one stop shop for all the latest news & updates from Mollywood. The channel features breaking stories from the Malayalam film industry as they hit the headlines, ranging from movie announcements to audio releases and juicy celebrity hookups to bitter breakups & hush-hush weddings, from sizzling movie premieres to stylish award shows and from Twitter wars to controversial press meets.For more spicy Mollywood updates, check out our Facebook page Malayalam Movie Central.

Latest news about Mohanlal Movie, Latest Updates on Mammootty Movie

Our Social Media
Facebook- https://www.facebook.com/ma...
Twitter -https://twitter.com/mmcentral1
Google Plus- https://plus.google.com/u/0...
Blog- http://mmcatpmedia.blogspot...

Comments


Related Video